ജയിലർ 2ൻ്റെ പേര് 'ഹുക്കും'?; തലൈവർക്കായി നെൽസൺ പണി തുടങ്ങിയെന്ന് റിപ്പോർട്ട്

തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം.

2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ജയിലറിന് സീക്വൽ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ഏറെ ആവേശമുളവാക്കുന്ന റിപ്പോർട്ടുകളാണ് ജയിലർ 2 നെക്കുറിച്ച് വരുന്നത്.

ജയിലർ 2 നായുള്ള ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായതായാണ് റിപ്പോർട്ട്. സിനിമയ്ക്ക് താത്കാലികമായി 'ഹുക്കും' എന്ന പേര് നൽകുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായും പിങ്ക് വില്ല അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

രജനികാന്തിനും നിർമ്മാതാക്കളായ സൺ പിക്ചേഴ്സിനും ഫസ്റ്റ് ഡ്രാഫ്റ്റ് ഇഷ്ടമായി. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ വർഷം ജൂണിൽ ആരംഭിക്കും. ജയിലർ 2, ഹുക്കും എന്നീ പേരുകളിലാണ് അണിയറപ്രവർത്തകർ എത്തിച്ചേർന്നുവെന്നും ഇതിൽ നിന്നും ഹുക്കും എന്ന പേര് തീരുമാനിച്ചതായുമാണ് റിപ്പോർട്ട്.

കോളിവുഡിൽ വീണ്ടും ഒരു റീ റിലീസ്; വിക്രമിന്റെ ജെമിനി വീണ്ടുമെത്തുന്നു?

തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം. രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. ചിത്രത്തിന് ശേഷം താരം ലോകേഷ് കനകരാജിനൊപ്പമുള്ള തലൈവർ 171 ൽ ജോയിൻ ചെയ്യും. ലോകേഷ് ചിത്രത്തിന് ശേഷം ഈ വർഷാവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ ജയിലർ 2 ആരംഭിക്കുമെന്നാണ് സൂചന.

To advertise here,contact us