'ഡാ മോനെ ബേസിലേ ഞാൻ തൂക്കിയടാ,അവനെ കണ്ടു കിട്ടുന്നവർ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം'; ധ്യാൻ

കാലങ്ങൾക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിൽ ഓടിയെന്ന് ധ്യാൻ

'വർഷങ്ങൾക്ക് ശേഷം' ചിത്രത്തിന്റെ റിലീസിന് ശേഷം ധ്യാൻ ശ്രീനിവാസന്റെ അഭിനയത്തെകുറിച്ചും നിവിൻ പോളിയുടെ മടങ്ങി വരവിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാലങ്ങൾക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററിൽ ഓടിയെന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. രാവിലത്തെ ഷോ കഴിഞ്ഞതിനു ശേഷം ബേസിൽ ജോസഫിനെ കാണാനില്ലെന്നും തന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശ്ശൂർ ഭാഗത്തുള്ള ഏതോ ഹോട്ടലിൽ റൂം എടുത്ത് മദ്യപിക്കുകയാണെന്നും ബേസിലിനെ ട്രോളി ധ്യാൻ പറഞ്ഞു.

ഡാ മോനെ ബേസിലേ ഞാൻ തൂക്കിയടാ, ബേസിലിനെ കണ്ടു കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും മകനെ മടങ്ങി വരൂവെന്നും ധ്യാൻ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം ബേസിൽ തന്നെ വിളിച്ചു 'ആ ധ്യാനിന്റെ അഭിനയം നന്നായിട്ടുണ്ടെന്ന്' പറഞ്ഞതായി വിനീത് ശ്രീനിവാസൻ പറഞ്ഞു.

ബോക്സ് ഓഫീസിൽ ഓപ്പണിംഗ് ദിവസം ആവേശമുണ്ടാക്കിയത് ആര്? റിലീസ് കണക്കുകൾ ഇങ്ങനെ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. മുന്നോ നാലോ ലുക്കുകളില് എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ധ്യാൻ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില് മീശയും താടിയുമില്ലാതെ ചിത്രത്തില് തങ്ങള് ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നു. നിവിൻ പോളിയുടെ ഏറെ കാലത്തിനു ശേഷമുള്ള തിരിച്ചു വരവുകൂടിയാണ് ഈ ചിത്രം.

To advertise here,contact us