തട്ടത്തിൻ മറയത്തും ഉസ്താദ് ഹോട്ടലും ഇറങ്ങിയപ്പോൾ നമ്മൾ തൂക്കി, ചരിത്രം ആവർത്തിക്കും: ധ്യാൻ

'12 വർഷം മുൻപേ ഒരു പെരുന്നാൾ സമയത്ത് രണ്ട് പടങ്ങൾ ഇറങ്ങി തട്ടത്തിൻ മറയത്ത്-ഉസ്താദ് ഹോട്ടൽ. രണ്ടും ഗംഭീര പടങ്ങൾ ആയിരുന്നു. പക്ഷേ അപ്പോൾ നമ്മൾ തൂക്കി'

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം', ഫഹദ് ഫാസിൽ നായകനാകുന്ന 'ആവേശം', ഉണ്ണി മുകുന്ദൻ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ 'ജയ് ഗണേഷ്' എന്നിങ്ങനെ മൂന്ന് സിനിമകളാണ് വിഷു റിലീസായി ഇന്ന് റിലീസ് ചെയ്തത്. ഈ സിനിമകൾക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതും. ഈ അവസരത്തിൽ വിഷു ക്ലാഷ് റിലീസിനെക്കുറിച്ചുള്ള ധ്യാൻ ശ്രീനിവാസന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

'12 വർഷം മുൻപേ ഒരു പെരുന്നാൾ സമയത്ത് രണ്ട് പടങ്ങൾ ഇറങ്ങി. തട്ടത്തിൻ മറയത്ത്-ഉസ്താദ് ഹോട്ടൽ. രണ്ടും ഗംഭീര പടങ്ങൾ ആയിരുന്നു. പക്ഷേ അപ്പോൾ നമ്മൾ തൂക്കി. ചരിത്രം ആവർത്തിക്കും', എന്നാണ് ധ്യാൻ പറഞ്ഞത്.

വിനീതും കൂട്ടുകാരും പൊളി; കോടമ്പാക്കം ഓർമ്മകളിൽ 'വർഷങ്ങൾക്കു ശേഷം' മുങ്ങി നിവർന്ന് മലയാള സിനിമ

അതേസമയം വർഷങ്ങൾക്കു ശേഷം എന്ന സിനിമയിലെ ധ്യാനിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുന്നോ നാലോ ലുക്കുകളില് എന്തായാലും താനും പ്രണവ് മോഹൻലാലും ഉണ്ടാകും എന്ന് ചിത്രത്തിലെ നായകനായ ധ്യാൻ വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ലുക്കില് മീശയും താടിയുമില്ലാതെ ചിത്രത്തില് തങ്ങള് ഉണ്ടാകും. സിനിമയെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാകും പറയുക എന്നും ധ്യാൻ ശ്രീനിവാസൻ സൂചിപ്പിച്ചിരുന്നു. പ്രമോഷനില് വിനീതും ധ്യാനുമൊക്കെ വ്യക്തമാക്കിയത് ചിത്രത്തിന്റെ കാഴ്ചയില് ശരിവയ്ക്കുന്നു.

To advertise here,contact us