പുഷ്പ അഴിഞ്ഞാടും; അല്ലു അർജുന് പിറന്നാൾ സമ്മാനം, 'പുഷ്പ 2' ടീസറിൽ ഫ ഫാ ഇല്ലാത്തതെന്തെ?

പുഷ്പ: ദ റൂൾ ഓഗസ്റ്റ് 15-ന് ആഗോള തലത്തിൽ റിലീസിനെത്തും.

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു. അല്ലു അർജുന്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിന്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂൾ ഓഗസ്റ്റ് 15-ന് ആഗോള തലത്തിൽ റിലീസിനെത്തും.

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന ടീസറിൽ പക്ഷെ ഫഹദ് ഫാസിലിന്റെ ഒരു സീൻ പോലും ഇല്ലാത്തത് ചെറിയ നിരാശ നൽകുന്നുണ്ടെങ്കിലും ഇത് അല്ലു അർജുൻ പിറന്നാൾ സ്പെഷ്യൽ ടീസർ എന്ന ആശ്വാസത്തിലാണ് മലയാളി പ്രേക്ഷകർ. അങ്ങനെയെങ്കിൽ ഫഹദിൽ സംവിധായകൻ വെച്ചിരിക്കുന്ന സർപ്രൈസ് എന്താകുമെന്നും സംശയങ്ങൾ ഉടലെടുത്തിട്ടുണ്ട്.

'എല്ലാവരും എനിക്ക് നൽകിയ ജന്മദിനാശംസകൾക്ക് ഒരുപാട് നന്ദി. എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസർ എടുത്തുകൊള്ളുക', എന്നാണ് ടീസർ തമ്പ് പങ്കുവെച്ചുകൊണ്ട് അല്ലു അർജുൻ പോസ്റ്റിൽ കുറിച്ചത്. ഒരു മണിക്കൂറിനുള്ള രണ്ട് മില്യണിലധികം ആളുകളാണ് ടീസർ കണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ദേവി ശ്രീ പ്രസാദിന്റെ ബിജിഎം സ്കോറിന് പ്രത്യേകം കൈയ്യടിയും പ്രേക്ഷകർ നൽകുന്നുണ്ട്. കൂടാതെ കമന്റിലൂടെ താരത്തിന് ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള ആരാധകർ പിറന്നാൾ ആശംസകളും നേർന്നിട്ടുണ്ട്.

To advertise here,contact us