'ഇതാണ് ഗംഗമ്മ'; പാർവതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി 'തങ്കലാൻ' ടീം

ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന 'തങ്കലാൻ' തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിന്റെ സ്വന്തം പാർവതി തിരുവോത്തും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ നടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പാർവതിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് തങ്കലാൻ ടീം.

ഗംഗമ്മ എന്നാണ് നടിയുടെ കഥാപാത്രത്തിന്റെ പേര്. 'ശക്തി, കൃപ, പ്രതിരോധം എന്നിവയുടെ മൂർത്തീഭാവം' എന്നാണ് പാർവതിയുടെ കഥാപാത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഒപ്പം നടിക്ക് പിറന്നാളാശംസകളും തങ്കലാൻ ടീം നേർന്നിട്ടുണ്ട്.

An embodiment of strength, grace, and resilience ❤️‍🔥Wishing our versatile #Gangamma, @parvatweets a dazzling birthday✨ #HBDParvathyThiruvothu#Thangalaan @Thangalaan @chiyaan @beemji @GnanavelrajaKe @StudioGreen2 @officialneelam @MalavikaM_ @gvprakash @NehaGnanavel… pic.twitter.com/Kk4TfZ6gjM

ബ്രിട്ടിഷ് ഭരണത്തിൻ കീഴിൽ കർണാടകയിലെ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കാലൻ' ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിയാൻ വിക്രം നായകനായ ചിത്രത്തിൽ മാളവിക മോഹനനാണ് നായിക.

തെലുങ്കിലും 'സീൻ മാറ്റാൻ' തുടങ്ങി; ആദ്യ ദിനത്തിൽ റെക്കോർഡ് ടിക്കറ്റ് ബുക്കിങ്ങുമായി മഞ്ഞുമ്മൽ ബോയ്സ്

ഏപ്രിലിൽ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ-ജൂലൈ മാസങ്ങളിലാകും റിലീസിനെത്തുക എന്ന റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താൽ സിനിമയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന നിർമ്മാതാക്കളുടെ അഭിപ്രായ പ്രകാരമാണ് നീട്ടിവെയ്ക്കുന്നത് എന്നാണ് സൂചന. സോഷ്യൽ മീഡിയയിലടക്കം വലിയ ഹൈപ്പാണ് സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്നത്. മാത്രമല്ല തങ്കലാൻ ഒരു വേൾഡ് ക്ലാസ് ചിത്രമായിരിക്കുമെന്നും നിർമ്മാതാക്കളും അണിയറപ്രവർത്തകരും ഉറപ്പ് നൽകുന്നത് പ്രതീക്ഷ കൂട്ടുന്നുണ്ട്.

To advertise here,contact us