മത്സരിച്ചുള്ള അഭിനയ മുഹൂർത്തങ്ങൾ കാണാൻ തയ്യാറായിക്കോ; ഫഹദ് ചിത്രത്തിലൂടെ എസ്ജെ സൂര്യ മലയാളത്തിലേക്ക്

ഫഹദിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുമ്പോൾ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്

തെന്നിന്ത്യൻ സിനിമയിലെ മിന്നും താരം എസ് ജെ സൂര്യ മലയാളത്തിലേക്ക്. ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാകും നടന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം എന്നാണ് റിപ്പോർട്ട്. വിപിൻ ദാസ് ഹൈദരബാദിൽ വെച്ച് എസ് ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചർച്ച ചെയ്തതായും ഗ്രേപ് വൈൻ റിപ്പോർട്ട് ചെയ്യുന്നു. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന നടനാണ് എസ് ജെ സൂര്യ. ഫഹദിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുമ്പോൾ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. തന്റെ കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനങ്ങൾക്ക് അവസരം ഒരുക്കുന്നതിൽ മികവ് കാട്ടാറുള്ള വിപിൻ ദാസ് ഇരുവർക്കും ഒരുക്കിവെച്ചിരിക്കുന്നത് എന്ത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതേസമയം വിപിൻ ദാസ് ഇപ്പോൾ ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ വർക്കുകളിലാണ്. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നു എന്നാണ് റിപ്പോർട്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

'ആടുമായുള്ള സീൻ, സംഭവിച്ചത് ആശയവിനിമയത്തിലെ തെറ്റിദ്ധാരണ'; വിശദമാക്കി ബെന്യാമിനും ബ്ലെസിയും

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

To advertise here,contact us