ജോണി സിന്സ്- രണ്വീര് സിംഗ് കൂട്ടുകെട്ട് അവസാനിക്കുന്നില്ല; പുതിയ വീഡിയോയും ശ്രദ്ധേയമാകുന്നു

ലൈംഗിക ഉദ്ധാരണ ശേഷി കുറവുള്ളവര്ക്കായുള്ള സ്പ്രേയുടെ പരസ്യത്തിലാണ് ഇരുവരും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ബോളിവുഡ് താരം രൺവീർ സിംഗിന്റെയും പോണ് താരം ജോണി സിൻസിന്റെയും മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ്. ബോൾഡ് കെയര് എന്ന, ലൈംഗിക ഉദ്ധാരണ ശേഷി കുറവുള്ളവര്ക്കായുള്ള സ്പ്രേയുടെ പരസ്യത്തിലാണ് ഇരുവരും വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടെലി മാര്ക്കറ്റിംഗ് പരസ്യത്തിന്റെ പാരഡിയായാണ് രസകരമായ രീതിയില് പരസ്യം ഒരുക്കിയിരിക്കുന്നത്.

മുന്പ് ബോൾഡ് കെയര് എന്ന, ഉദ്ധാരണ ശേഷി കുറവുള്ളവര് കഴിക്കുന്ന ടാബ്ലെറ്റിന്റെ പരസ്യവുമായാണ് ജോണി സിന്സും രണ്വീര് സിംഗും എത്തിയത്. ഇത് ടി വി സീരിയിലിന്റെ പാരഡിയായാണ് ഇറക്കിയത്. എന്നാല് പരസ്യമിറങ്ങിയതിന് പിന്നാലെ സീരിയല് രംഗത്തെ താരങ്ങളും അണിയറപ്രവര്ത്തകരും പ്രതിഷേധിച്ച് എത്തിയിരുന്നു. സീരിയലിനെയും അതിലെ അഭിനേതാക്കളെയും അപമാനിക്കുന്നതാണ് വീഡിയോ എന്നായിരുന്നു ആക്ഷേപം. ഇതിന് പിന്നാലെയാണ് ടെലി മാര്ക്കറ്റിംഗ് പരസ്യ വീഡിയോയുമായി എത്തിയിരിക്കുന്നത്.

നിരവധി പേരാണ് പുതിയ പരസ്യത്തിന് പിന്നാലെ പ്രതികരണമറിയിച്ചെത്തിയിരിക്കുന്നത്. ഹാസ്യനടനും എഴുത്തുകാരനുമായ തൻമയ് ഭട്ട്, ദേവയ്യ ബൊപ്പണ്ണ തുടങ്ങിയവരാണ് പരസ്യത്തിന്റെ സൃഷ്ടാക്കള്. പരസ്യം സംവിധാനം ചെയ്തിരിക്കുന്നത് അയ്യപ്പ കെ എം ആണ്. അതേസമയം, രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന 'സിങ്കം എഗെയ്ൻ', 'ഡോൺ 3' എന്നിവയാണ് രണ്വീറിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമകള്.

വിക്രം ചിത്രം 'ചിയാൻ 62'ൽ നായികയായി ദുഷാര വിജയൻ, പ്രധാന വേഷത്തില് സുരാജ് വെഞ്ഞാറമൂടും

To advertise here,contact us