രജനികാന്ത്, കമൽ, വിജയ്, സൂര്യ... കാർത്തി പടവും റീ റിലീസിന്; പയ്യ ഈ മാസമെത്തും

കാർത്തിയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റായിരുന്നു പയ്യ

തമിഴ്നാട്ടിൽ ഇപ്പോൾ റീ റിലീസ് തരംഗമാണ്. രജനികാന്ത്, കമൽഹാസൻ, വിജയ്, സൂര്യ തുടങ്ങിയ താരങ്ങളുടെ വമ്പൻ വിജയ ചിത്രങ്ങൾ ഇപ്പോൾ റീ റിലീസ് ചെയ്യുകയാണ്. ആ കൂട്ടത്തിലേക്ക് കാർത്തിയുടെ സൂപ്പർഹിറ്റ് ചിത്രവും റീ റിലീസിന് ഒരുങ്ങുന്നു.

ലിങ്കുസാമി സംവിധാനം ചെയ്ത പയ്യ ഈ മാസം 11ന് റീ റിലീസ് ചെയ്യും. 2010 ഏപ്രിൽ രണ്ടിന് റിലീസ് ചെയ്ത സിനിമ ഇന്നലെ 14 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. കാർത്തിയുടെ കരിയറിലെ ആദ്യ സൂപ്പർഹിറ്റായിരുന്നു പയ്യ.

ലിങ്കുസാമി തന്നെ രചനയും നിർമ്മാണവും നിർവഹിച്ച സിനിമയിൽ തമന്നയായിരുന്നു നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. മിലിന്ദ് സോമൻ, ജഗൻ, സോണിയ ദീപ്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. സിനിമ പോലെ തന്നെ പയ്യയിലെ യുവൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ എല്ലാം ഹിറ്റുകളായിരുന്നു.

ലിങ്കുസാമിയുടെ അഞ്ചാൻ എന്ന സിനിമയും റീ റിലീസിന് ഒരുങ്ങുന്നുണ്ട്. അഞ്ചാൻ റീ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് തമിഴകത്തെ വമ്പൻ റീ റിലീസുകളിൽ ഒന്നായിരിക്കും എന്നാണ് സൂചന. മുംബൈ പശ്ചാത്തലത്തിലുള്ള ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയായിരുന്നു അഞ്ചാൻ.

'ഫിറ്റ്നസ് ഫ്രീക്കുകൾ ജോഡിയായാൽ ഇങ്ങനെയിരിക്കും'; സൂര്യ-ജ്യോതിക ജോഡിയുടെ വർക്ക്ഔട്ട് വീഡിയോ ഹിറ്റ്

സുര്യയ്ക്കൊപ്പം വിദ്യുത് ജംവാലും സാമന്തയും പ്രധാന കഥാപാത്രങ്ങളായ സിനിമയ്ക്ക് തിയേറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സുര്യയുടെ രാജു ഭായ് എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

To advertise here,contact us