'ഏറ്റവും മോശമായതിൽ നിന്ന് മികച്ചത് തിരഞ്ഞെടുക്കുക, നോട്ടയ്ക്ക് വോട്ട് ചെയ്യാതിരിക്കുക'; വിജയ് ആൻ്റണി

കോളിവുഡിലെ മുൻ നിര താരങ്ങൾ എല്ലാം തങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്

icon
dot image

രാജ്യമെങ്ങും ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. കോളിവുഡിലെ നടൻ വിജയ് ആൻ്റണി ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ്. കോളിവുഡിലെ മുൻ നിര താരങ്ങൾ എല്ലാം തന്നെ തങ്ങളുടെ പ്രിയപ്പെട്ട പാർട്ടിയെ പിന്തുണച്ച് പ്രചാരണം നടത്തുന്നതിനിടയിലാണ് വിജയ്യുടെ സന്ദേശം എന്നത് ശ്രദ്ദേയമാണ്.

'പുരസ്കാര ശില്പം ലേലം ചെയ്തു, വീട്ടിൽ കല്ല് ഇരിക്കുന്നതിനേക്കാളും നല്ലത്'; വിജയ് ദേവരകൊണ്ട

ഏറ്റവും മോശമായതിൽ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകൾ നോട്ടയ്ക്ക് നൽകാതിരിക്കുക എന്നാണ് വിജയ് ആന്റണി പറഞ്ഞിരിക്കുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് വിജയ് ഇക്കാര്യം പറയുന്നത്. വൈത്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാൻ്റിക് ഡ്രാമ ഏപ്രിൽ 11 ന് ബിഗ് സ്ക്രീനിൽ എത്തും. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസങ്ങളിലാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടത്.

dot image
To advertise here,contact us