തഗ് ലൈഫിൽ നിവിൻ പോളി, കൂടെ മാസാക്കാൻ അരവിന്ദ് സ്വാമിയും?; കമൽഹാസൻ ചിത്രത്തിലെ പുതിയ അപ്ഡേറ്റ്

ജയം രവിക്ക് പകരമായാണ് അരവിന്ദ് സ്വാമി എത്തുന്നത്. ദുൽഖറിന് പകരം നിവിൻ പോളിയും

വമ്പൻ താരനിര അണിനിരക്കുന്ന മണിരത്നം-കമൽഹാസൻ ചിത്രം തഗ് ലൈഫിൽ നിന്ന് ദുൽഖറും ജയം രവിയും പിന്മാറി എന്ന റിപ്പോർട്ടുകളെത്തിയിരുന്നു. ചിത്രത്തിലേക്ക് നിവിൻ പോളിയെയും അരവിന്ദ് സ്വാമിയെയും പരിഗണിച്ചുവെന്നതാണ് പുതിയ വാർത്ത. ജയം രവിക്ക് പകരമായാണ് അരവിന്ദ് സ്വാമി എത്തുന്നത്. ദുൽഖറിന് പകരം നിവിൻ പോളിയും. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

സംവിധായകൻ മണിരത്നവുമായുള്ള ദീർഘകാല ബന്ധം കണക്കിലെടുത്ത് അരവിന്ദ് സ്വാമിയെ പരിഗണിക്കുന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല, ചിത്രത്തിൽ സിമ്പുവും ഒരു കഥാപാത്രമായെത്തുമെന്നുള്ള വിവരങ്ങളുമുണ്ട്.

മറ്റു സിനിമകളുടെ തിരക്കുകൾ മൂലമാണ് ദുൽഖർ ചിത്രത്തിൽ നിന്ന് പിന്മാറിയത്. തുടർന്നാണ് അണിയറപ്രവർത്തകർ സിമ്പുവിലേക്ക് എത്തിയത് എന്നാണ് സൂചന. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

ഹരിഹരൻ ചിത്രത്തിലേക്ക് അഭിനേതാക്കളെ വേണം; കാസ്റ്റിങ് കോൾ പുറത്ത് വിട്ട് കാവ്യാ ഫിലിം കമ്പനി

To advertise here,contact us