രംഗസ്ഥലത്തിന് ശേഷം 'പുഷ്പ' സംവിധായകനൊപ്പം സിനിമ ചെയ്യാൻ രാം ചരൺ; നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്

'ആര്സി17' എന്നാണ് ചിത്രത്തിന് താല്കാലികമായി ടൈറ്റില് നല്കിയിരിക്കുന്നത്

'പുഷ്പ' സംവിധായകന് സുകുമാറും മൈത്രി മൂവി മേക്കേഴ്സും ഒന്നിക്കുന്ന പുതിയ ചിത്രത്തില് നായകനായി രാം ചരണ് എത്തുന്നു. എസ് എസ് രാജമൗലിയുടെ 'ആര്ആര്ആറി'ന്റെ വമ്പന് വിജയത്തിന് ശേഷം സുകുമാറുമായുള്ള രാം ചരണിന്റെ ഈ കൂട്ടുകെട്ട് നടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലിനാണ് തുടക്കമിടുന്നത്.

'ആര്സി17' എന്നാണ് ചിത്രത്തിന് താല്കാലികമായി ടൈറ്റില് നല്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര് റൈറ്റിംഗ്സും ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രം 2025ന്റെ അവസാനത്തില് ഗംഭീരമായി റിലീസ് ചെയ്യാനാണ് അണിയറ പ്രവര്ത്തകര് ലക്ഷ്യമിടുന്നത്.

പ്രണയത്തിലലിഞ്ഞ് ലോകേഷും ശ്രുതി ഹാസനും, ലിയോ ഡയറക്ടറിലെ കാമുകനെ കാണാം 'ഇനിമേൽ'ഇറങ്ങി

രാം ചരണ്, സുകുമാര്, മൈത്രി മൂവി മേക്കേഴ്സ്, ഡിഎസ്പി എന്നിവരുടെ കോമ്പിനേഷനില് എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. 2018 മാര്ച്ച് 30ന് റിലീസ് ചെയ്ത രംഗസ്ഥലമായിരുന്നു ഈ കൂട്ടുകെട്ടിലെ മുൻചിത്രം.

To advertise here,contact us