പ്രാക്ടീസിനിടെ കയറി വന്നു, സംവിധായകനെ മലർത്തിയടിച്ച് ടോവിനോ; വീഡിയോ

'ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു'

ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'ഐഡന്റിറ്റി'യുടെ പ്രീ-പ്രൊഡക്ഷൻ പരിപാടികളിലാണ് അണിയറപ്രവർത്തകർ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ ഫൈറ്റ് സീൻ പ്രാക്ടീസിന്റെ ഒരു വീഡിയോ ആണ് ടൊവിനോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ടൊവിനോ പ്രാക്ടീസ് ചെയ്യുന്നത് കാണാനെത്തിയ സംവിധായകൻ അഖിൽ പോളിനെ താരം മലർത്തിയടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 'ഫൈറ്റ് പ്രാക്ടീസ് അപ്ഡേറ്റ്സ് അറിയാൻ വന്ന ലെ ഡയറക്ടർ. ഡയറക്ടർ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പോ റീടേക്ക് എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു' എന്നാണ് ടൊവിനോ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.

ഫോറൻസിക്കിന് ശേഷം ടൊവിനോയുമായി ഒന്നിക്കുന്ന അഖിൽ പോൾ-അനസ് ഖാൻ ചിത്രമാണ് ഐഡന്റിറ്റി. ലിയോയ്ക്ക് ശേഷം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രം നാല് ഭാഷകളിലായി വമ്പൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്.

Fight practice updates അറിയാൻ വന്ന ലെ Director !!@AkhilPaul_ @akhilarakkal #anaskhan#yannickben #IDENTITY Director സുഖമായിരിക്കുന്നു 😵‍💫.ഷൂട്ട് തുടങ്ങുമ്പൊ retake എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു .🥶😶‍🌫️ pic.twitter.com/IJhsBDM6v3

To advertise here,contact us