ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ജ്യോതിക കൊടുത്ത മറുപടി ഇങ്ങനെ

തമിഴിൽ ഏഴു സിനിമകളിൽ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇരുവരും പരസ്പരം പ്രണയത്തിലായതിനാൽ തന്നെ ഓൺ-സ്ക്രീൻ കെമിസ്ട്രി അന്നത്തെ സിനിമകളിൽ നന്നായി പ്രതിഫലിച്ചിരുന്നു.

icon
dot image

കോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. ആരാധകരുമായി സോഷ്യൽ മീഡിയലൂടെ നല്ല ബന്ധം പുലർത്തുന്ന താരങ്ങൾ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു ആരാധികയുടെ ചോദ്യത്തിന് ജ്യോതിക നൽകിയ മറുപടിയാണ് വൈറലാകുന്നത്.

'സില്ലിനു ഒരു കാതൽ എന്ന ചിത്രത്തിൽ ഐശ്വര്യ എന്ന കഥാപത്രത്തിന് ഒരു ദിവസത്തേക്ക് സൂര്യയെ നൽകിയത് പോലെ എനിക്കും ഒരു ദിവസം അദ്ദേഹത്തെ തരുമോ. കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ അദ്ദേഹത്തിന്റെ അടുത്ത ആരാധികയാണ്' എന്നായിരുന്നു ആരാധികയുടെ കമന്റ്. 'ഒരിക്കലും അത് അനുവദിക്കില്ല' എന്നായിരുന്നു ജ്യോതിക നൽകിയ മറുപടി.

Image

'ചേട്ടൻ നന്നായി പണിയെടുപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ കരിയർ ബെസ്റ്റ് ആകുമെന്ന് പ്രേക്ഷകർ

തമിഴിൽ ഏഴു സിനിമകളിൽ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഇരുവരും പരസ്പരം പ്രണയത്തിലായതിനാൽ തന്നെ ഓൺ-സ്ക്രീൻ കെമിസ്ട്രി അന്നത്തെ സിനിമകളിൽ നന്നായി പ്രതിഫലിച്ചിരുന്നു. 2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു. 'ഷൈത്താൻ' എന്ന ചിത്രമാണ് ജ്യോതികയുടെ തിയേറ്ററിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 'കങ്കുവ'യാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

To advertise here,contact us