കേരളത്തിലായാലും മറ്റ് ഇതര ഭാഷകളിലായാലും റീ റിലീസുകളുടെ കാലമാണ് ഇപ്പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലും ആയി നിരവധി ചിത്രങ്ങൾ ഇതിനോടകം തന്നെ റീ റിലീസ് ചെയ്തു കഴിഞ്ഞു. രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ച് റീ റിലീസിനൊരുങ്ങുകയാണ് താരത്തിന്റെ കരിയറിലെ ഹിറ്റ് ചിത്രമായ 'മഗധീര'. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്.
2009 ൽ രാജമൗലി സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു മഗധീര. 150 കോടിയാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. മികച്ച ആക്ഷൻ രംഗംങ്ങളും ഗാനങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം മലയാളത്തിലും തമിഴിലും റീമേക്ക് ചെയ്തിരുന്നു. കാജൽ അഗർവാൾ ആയിരുന്നു നായിക. രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മഗധീര ബംഗാളിയിലേക്ക് യോദ്ധ എന്ന പേരിലാണ് റീമേക്ക് ചെയ്തത്. കീരവാണിയായിരുന്നു ചിത്രത്തിന്റെ സംഗീതം.
#RamCharan #Magadheera pic.twitter.com/BhApxKrQq1
സുധ കൊങ്കര- സൂര്യ ചിത്രം 'പുറനാനൂറ്' വരാൻ വൈകും
മഗധീരയ്ക്ക് ശേഷം രാജമൗലിയും രാംചരണും ഒന്നിച്ച ചിത്രമായിരുന്നു 'ആർആർആർ'. ചിത്രം ഓസ്കറിൽ അടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റു വാങ്ങി. ഈ ചിത്രത്തിന്റെ സംഗീതത്തിന് എം എം കീരാവണിക്ക് ഓസ്കർ ലഭിച്ചിരുന്നു.