'റോൾ ചേഞ്ച് ' നായകനായി മ്യൂസിക് ആൽബത്തിൽ ലോകേഷ് കനകരാജ്, കമൽ ഹാസൻ്റെ 'സർപ്രൈസ് എൻട്രി'

'വിക്രം' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിനൊപ്പം രാജ്കമൽ ഫിലിംസ് രണ്ടാമതും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്

സംവിധായകനായാ ലോകേഷ് കനകരാജിന്റെ റോൾ ചേഞ്ച് ആയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കമല്ഹാസൻ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ 'ഇനിമേലി'ല് ലോകേഷ് കനകരാജ് നടനായി എത്തുന്നു. ശ്രുതി ഹാസനാണ് സംഗീതം.

പാട്ടിന്റെ വരികൾ കമല്ഹാസനാണ് എഴുതിയിരിക്കുന്നത്. ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയും. പ്രൊഡക്ഷൻ ഡിസൈൻ ശ്രീറാം അയ്യങ്കാറാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചിരിക്കുന്നത്.

രാംചരണിന്റെ പിറന്നാളിന് രാജമൗലിയുടെ ഹിറ്റ് ചിത്രം റീ റിലീസ്

#Inimel Role Reverse is the New Verse#Ulaganayagan #KamalHaasan #InimelIdhuvey@ikamalhaasan #Mahendran @Dir_Lokesh @shrutihaasan @RKFI @turmericmediaTM @IamDwarkesh @bhuvangowda84 @philoedit #SriramIyengar @yanchanmusic @SowndarNallasa1 @gopiprasannaa @Pallavi_offl… pic.twitter.com/KHFbEVv0az

'വിക്രം' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിനൊപ്പം രാജ്കമൽ ഫിലിംസ് രണ്ടാമതും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇനിമേലിനുണ്ട്. കമൽഹാസന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു വിക്രം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകേഷ് കനകരാജിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. ഈ ചിത്രവും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. 'എഡ്ജ്', 'ഷീ ഈസ് എ ഹീറോ', 'മോൺസ്റ്റർ മെഷീൻ' തുടങ്ങിയ സ്വതന്ത്ര ആൽബങ്ങൾ നടി ശ്രുതി ഹാസൻ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്.

To advertise here,contact us