ധനുഷ് നായകനാകുന്ന ഇളയരാജയുടെ ബിയോപിക്ക് ചിത്രീകരണം ഉടൻ

ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിത്

സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ച് 20 ന് ആരംഭിക്കും. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തിൽ ഇളയരാജയായി ചിത്രത്തില് വേഷമിടുക. അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിത്. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നായിരുന്നു നേരത്തെ ഉള്ള റിപ്പോർട്ടുകൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കിൽ ധനുഷ് നായകനാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി യുവൻ ശങ്കർ രാജ പറഞ്ഞിരുന്നു.

തിരുവനന്തപുരത്ത് ആരാധകരുടെ അതിരുകടന്ന ആവേശം; വിജയ് സഞ്ചരിച്ച കാര് തകര്ന്നു

ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 'സാനി കായിദം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ കന്നഡ നടൻ ശിവരാജ്കുമാറും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ് നടൻ എത്തുന്നത്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ചിത്രത്തിൽ സുൻദീപ് കിഷൻ, നിവേദിത സതീഷ്, ജോൺ കോക്കൻ, ഡാനിയൽ ബാലാജി, വിനായകൻ എന്നിവർ ഉൾപ്പെടുന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.

To advertise here,contact us