'ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്'; ഗ്ലാമർ വേഷങ്ങളെ കുറിച്ച് അനുപമ പരമേശ്വരൻ

'എല്ലാത്തരം വേഷങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ നൽകിയ വേഷത്തോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്'

പ്രേമം എന്ന ചിത്രത്തിലൂടെ മേരിയായെത്തി മലയാള സിനിമയിലും പിന്നീട് തെന്നിന്ത്യൻ സിനിമകളിലും തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. 'ഡിജെ ടില്ലു' എന്ന തെലുങ്ക് സിനിമയുടെ രണ്ടാം ഭാഗമായ 'ടില്ലു സ്ക്വയർ' ആണ് അനുപമയുടെ പുതിയ ചിത്രം. ഗ്ലാമർ വേഷം കൊണ്ട് ശ്രദ്ധേയമാണ് പുതിയ സിനിമയിലെ പോസ്റ്റർ.

ചിത്രത്തിലെ ബോൾഡ് വേഷത്തെ കുറിച്ച് അനുപമ പരമേശ്വരന്റെ വാക്കുകളിങ്ങനെ, '19ാം വയസിലാണ് പ്രേമം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഇപ്പോൾ എനിക്ക് 29 വയസായി. ഇനി വ്യത്യസ്തമായ റോളുകൾ ചെയ്യേണ്ടതുണ്ട്. ഒരേതരത്തിലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ, മാധ്യമപ്രവർത്തകരും ആരാധകരും സ്ഥിരം വേഷങ്ങളെന്താണ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങൾ ചോദിക്കുന്നു.

ഇപ്പോൾ ചെയ്യുന്ന വേഷങ്ങൾ ഞാൻ ഏറ്റെടുക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ് അത്തരം കഥാപാത്രങ്ങൾ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നുവെന്ന് ചോദിക്കും. അപ്പോൾ ഞാൻ എന്ത് ചെയ്യണം. വീട്ടിൽ ഇരിക്കണോ?. എല്ലാത്തരം വേഷങ്ങളും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. സംവിധായകൻ നൽകിയ വേഷത്തോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. 'ടില്ലു സ്ക്വയർ' എന്ന ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും, അനുപമ പറഞ്ഞു.

'മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി'; പ്രണയത്തെ കുറിച്ചും പങ്കാളിയെക്കുറിച്ചും ലെന

To advertise here,contact us