'ഞൊടിയിട തെറ്റിയാൽ പാളിപോകുന്ന സീൻ, മമ്മൂക്കയ്ക്ക് നാഷണൽ അവാർഡ് ഉറപ്പാ'; സോഷ്യൽ മീഡിയയിൽ ഭ്രമയുഗാ...

'രാക്ഷസനടികൻ' എന്നാണ് പലരും മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്

മമ്മൂട്ടി എന്ന അഭിനേതാവിന്റെ 'സ്വയം മിനുക്കലി'ന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭ്രമയുഗം എന്ന സിനിമ. തിയേറ്ററുകളിലെ മികച്ച പ്രതികരണങ്ങൾക്ക് ശേഷം സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. തിയേറ്ററിൽ എത്രത്തോളം സ്വീകാര്യതയാണോ സിനിമയ്ക്ക് ലഭിച്ചത് അതിന്റെ ഇരട്ടി പ്രശംസയാണ് ഒടിടി റിലീസിന് പിന്നാലെ ഭ്രമയുഗത്തിന് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

മമ്മൂട്ടിയുടെ വേഷപ്പകർച്ചയും അഭിനയ മികവും തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സിനിമയിലെ പല രംഗങ്ങളും പ്രേക്ഷകർ എടുത്തെടുത്ത് ചർച്ച ചെയ്യുന്നുണ്ട്. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ക്ലൈമാക്സ് രംഗം. ആ രംഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണെന്നും ഞൊടിയിട തെറ്റിയാൽ പാളിപോകുന്ന രംഗത്തെ അദ്ദേഹം മികവുറ്റതാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

#Bramayugamഞൊടിയിട പാളിയാൽ എയറിൽ ആവാൻ ചാൻസുണ്ടായിരുന്ന ഒരു സീനാണ് പുള്ളി ഇത്ര നീറ്റായിട്ട് ചെയ്തത്❤️‍🔥 pic.twitter.com/7qRysAS83H

സിനിമയിൽ മമ്മൂട്ടി മാംസം കഴിക്കുന്ന രംഗത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. 'രാക്ഷസനടികൻ' എന്നാണ് പല പ്രേക്ഷകരും മമ്മൂട്ടിയെ സമൂഹ മാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്. നടന് ഈ സിനിമയിലൂടെ മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് വരെ പലരും അഭിപ്രായപ്പെടുന്നുണ്ട്.

Undoubtedly a Masterpiece 🔥Mammootty Scares me more#Bramayugam pic.twitter.com/lRlUOc2k15

Something only #Mammootty can pull off in Indian cinema 🔥#Bramayugam pic.twitter.com/4kAjfmNWtx

ഫെബ്രുവരി 15 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 60 കോടിയ്ക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മാർച്ച് 15 മുതലാണ് ചിത്രം സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചത്.

'പോത്തേട്ടൻ തറയിൽ'; പ്രേമലു ഹൈദരാബാദിലും ഹൗസ്ഫുൾ, വീഡിയോ

'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

To advertise here,contact us