എ ആർ മുരുഗദോസ്-ശിവകാർത്തികേയൻ ടീമിന്റെ 'എസ്കെ 23'; രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു

ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്ന സിനിമയിൽ രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

തെന്നിന്ത്യൻ സൂപ്പർഹിറ്റ് സംവിധായകൻ എ ആർ മുരുഗദോസ്സും തമിഴ് താരം ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയുടെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. പേരിട്ടിട്ടില്ലാത്ത സിനിമയുടെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചുവെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.

ആക്ഷൻ ത്രില്ലർ ഴോണറിൽ കഥ പറയുന്ന സിനിമയിൽ രുഗ്മിണി വസന്ത് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടി ചിത്രം സപ്ത സാഗര ദാച്ചേ എല്ലോയിലൂടെ ശ്രദ്ധേയയായ താരമാണ് രുക്മിണി വസന്ത്.

ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.

'അപകടത്തിന് ശേഷം അവന് ഓര്മ്മയുള്ള ഒരേ ഒരു വ്യക്തി'; നടൻ നാസറിന്റെ മകൻ വിജയ്യുടെ പാർട്ടിയിൽ ചേർന്നു

2020ൽ പുറത്തിറങ്ങിയ 'ദർബാർ' ആണ് മുരുഗദോസ് അവസാനം സംവിധാനം ചെയ്ത ചിത്രം. രജനികാന്ത്, നയൻതാര എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമ തിയേറ്ററുകളിൽ പരാജയമായിരുന്നു. ശേഷം 'രാങ്കി', 'ഓഗസ്റ്റ് 16 1947' എന്നീ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.

To advertise here,contact us