എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുരുഗദോസ് വീണ്ടും ബോളിവുഡിൽ; സൽമാൻ ഖാൻ നായകൻ, 400 കോടി ബഡ്ജറ്റ്

എ ആർ മുരുഗദോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് എആർ മുരുഗദോസ്. തമിഴിന് പുറമെ ഹിന്ദിയിലും ഇദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് സംവിധായകൻ.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആർ മുരുഗദോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത വർഷം ഈദ് റിലീസായിട്ടായിരിക്കും സിനിമ എത്തുക എന്നും അദ്ദേഹം അറിയിച്ചു. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

So excited to be collaborating with the legend, @beingsalmankhan and the esteemed producer, #SajidNadiadwala. Privileged to join forces with these incredible talents! 🌟. Get ready for an unforgettable cinematic experience! Our film is set to hit the screens on EID 2025 pic.twitter.com/4Pxez3m7Gi

മോഹൻലാലും മമ്മൂട്ടിയുമല്ല, മഞ്ഞുമ്മലെ 'പാൻ ഇന്ത്യൻ' പിള്ളേരാണ് ഒന്നാമത്; ആ റെക്കോർഡും ചിത്രം തൂക്കി

നിലവിൽ ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ' എസ്കെ 23 ' എന്ന സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. മൃണാൽ താക്കൂർ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ഈ ചിത്രത്തിന് ശേഷമായിരിക്കും സൽമാൻ ചിത്രം ആരംഭിക്കുക.

To advertise here,contact us