ചുരുക്കം സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ വ്യക്തമായ സ്ഥാനം നേടിയ സംവിധായകനാണ് മാരി സെൽവരാജ്. ധ്രുവ് വിക്രമിനൊപ്പമാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. സ്പോർട്സ് ഡ്രാമയായ സിനിമയ്ക്ക് ശേഷം ധനുഷിനൊപ്പം അദ്ദേഹം ഒരു സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ധനുഷിനൊപ്പമുള്ള സിനിമയ്ക്ക് ശേഷം മാരി സെൽവരാജിന്റെ അടുത്ത ചിത്രം കാർത്തിക്കൊപ്പമായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്.
കാർത്തിയുടെ ഇരുപത്തിയെട്ടാമത് ചിത്രമായിരിക്കുമിത്. നിലവിൽ നളൻ കുമാരസ്വാമി, പ്രേം കുമാർ എന്നിവർക്കൊപ്പം കാർത്തി കൈ കൊടുത്തിട്ടുണ്ട്. ഈ സിനിമകൾക്ക് ശേഷമായിരിക്കും മാരി സെല്വരാജ് ചിത്രം ചെയ്യുക എന്നാണ് റിപ്പോർട്ട്. സിനിമയുടെ മറ്റു വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം മാരി സെൽവരാജ്-ധ്രുവ് വിക്രം ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കും. പ്രശസ്ത കബഡി പ്ലേയർ മാനത്തി ഗണേശന്റെ ജീവിതമാണ് ചിത്രത്തിൽ മാരി സെൽവരാജ് ഒരുക്കുന്നത്. ഏകദേശം 80 ദിവസങ്ങൾ അടുത്ത് ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സന്തോഷ് നാരായണൻ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്.
'മഞ്ഞുമ്മൽ ബോയ്സിന് എന്തിന് ഇത്ര ഹൈപ്പ് കൊടുക്കുന്നു'; തമിഴ് പ്രേക്ഷകരോട് നടി, രൂക്ഷ വിമർശനം
മാരി സെൽവരാജ് നേരത്തെ പ്രഖ്യാപിച്ച ധനുഷ് ചിത്രത്തിന്റെ തയാറെടുപ്പുകൾ ഇതിനിടയിൽ പൂർത്തിയാക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ധനുഷ് ചിത്രം പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് പൂർത്തിയായ 'വാഴൈ' ഈ വർഷം ഒടിടിയിൽ എത്തും. മാരി സെൽവരാജ് തന്നെയാണ് 'വാഴൈ'യുടെ നിർമ്മാണം.