ബോളിവുഡിൽ തുടർ പരാജയങ്ങൾ ബാധിച്ചതോടെ സിനിമയിൽ നിന്ന് ഏറെ നാളുകളായി ഇടവേളയെടുത്തിരിക്കുകയായിരുന്നു ആമിർ ഖാൻ. 2022 ൽ അദ്ദേഹം നായകനായ 'ലാൽ സിങ് ഛദ്ദ' ബോക്സ് ഓഫീസിൽ കൂപ്പ് കുത്തിയ ശേഷം പിന്നീട് തിരശീലയിലോ സിനിമയുമായി ബന്ധപ്പെട്ട പൊതു വേദികളിലോ എത്താതിരുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഒരു ആരാധകനും ആമിറും തമ്മിലുള്ള മെസേജ് സംഭാഷണമാണ് ചർച്ചയാകുന്നത്.
ആമിർ നിർമ്മിക്കുന്ന പുതിയ ചിത്രം 'ലപത ലേഡീസി'ന്റെ പ്രൊമോഷൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാമിലൂടെ സംസാരിക്കവെയാണ് ആരാധകന്റെ ചോദ്യം, 'ഷാരുഖ് ഖാൻ അഭിനയിച്ച മാസ് എന്റർടെയ്നർ ചിത്രം 'പഠാൻ' പോലുള്ള സിനിമകൾ ചെയ്യണം,' എന്ന്. 'ഞാൻ ലാപത ലേഡീസ് പോലുള്ള ചിത്രങ്ങളാണ് ഒരുക്കുന്നത്. നിങ്ങൾ അത് കാണൂ' എന്ന് ആമിറിന്റെ മറുപടി.
അതേസമയം അഭിനയത്തിലേക്കും മടങ്ങിവരാൻ തയാറെടുക്കുകയാണ് ആമിര്. 'സിതാരെ സമീൻ പർ' ആണ് ആമിറിന്റെ പുതിയ ചിത്രം. 2007 ൽ പുറത്തിറങ്ങിയ 'താരെ സമീൻ പർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്നാണ് സൂചന. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. 'താരേ സമീന് പര് ഒരു ഇമോഷണല് ചിത്രമായിരുന്നു. നിങ്ങളെ കരയിപ്പിച്ചു. എന്നാൽ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും നിങ്ങളെ ആനന്ദിപ്പിക്കും', നടൻ പറഞ്ഞു.
'വിണ്ണൈതാണ്ടി വരുവായാ' വീണ്ടും വരുന്നു; കേരളത്തിൽ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചു