നിവിന്റെ തിരിച്ചുവരവ് ഉടൻ?; 'മലയാളീ ഫ്രം ഇന്ത്യ'യുടെ റിലീസ് തീയതി പുറത്ത്, റിപ്പോർട്ട്

ഏറെക്കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവായാണ് ചിത്രത്തെ ആരാധകർ അടയാളപ്പെടുത്തുന്നത്

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ഏറെ കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവായാണ് ചിത്രത്തെ ആരാധകർ അടയാളപ്പെടുത്തുന്നത്.

'ജന ഗണ മന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മുഖം മൂടിയത് സ്വർണ നൂലിനാൽ; ബനാറസിൽ നെയ്ത സ്വർണ മൂടുപടത്തിൽ തിളങ്ങി അംബാനിയുടെ മരുമകൾ

രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത്. OTT പ്ലേ റിപ്പോർട്ടനുസരിച്ച്, ചിത്രം മെയ് 1 ന് വേനൽക്കാല റിലീസായെത്തും. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അതേസമയം, നിവിൻ പോളിയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം 'രാമചന്ദ്ര ബോസ് ആൻഡ് കോ' ആണ്. ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.

To advertise here,contact us