കോളിവുഡിനെ തന്നെ അത്ഭുതപ്പെടുത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത ചിത്രം മഞ്ഞുമ്മൽ ബോയ്സ് തമിഴകത്ത് നേടുന്ന വിജയം. കമൽ ഹാസനും വിക്രമും ഉൾപ്പടെ നിരവധി താരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമ നേടുന്ന വിജയത്തിന് പിന്നാലെ ചിദംബരത്തിന്റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന ചോദ്യങ്ങളും അതിനുത്തരമായി പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. ഇപ്പോഴിതാ സംവിധായകന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടും ശ്രദ്ധ നേടുകയാണ്.
തമിഴകത്തിന്റെ പ്രിയതാരം ധനുഷിനൊപ്പമായിരിക്കും ചിദംബരത്തിന്റെ അടുത്ത ചിത്രമെന്നാണ് പുതിയ റിപ്പോർട്ട്. ധനുഷിന്റെ അമ്പതിനാലാമത് ചിത്രമായിരിക്കുമിത്. ഗോപുരം ഫിലിംസിന്റെ ബാനറിൽ ജിഎൻ അൻപു ചെഴിയനായിരിക്കും ചിത്രം നിർമിക്കുക എന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം ധനുഷും ചിദംബരവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിൽ ധനുഷ്, സംവിധായകനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
'എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും മികച്ചത്'; മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്
അതേസമയം മഞ്ഞുമ്മൽ ബോയ്സ് മഞ്ഞുമ്മൽ ബോയ്സ് നൂറുകോടിയും കടന്നു ജൈത്ര യാത്ര തുടരുകയാണ്. തമിഴ്നാട്ടിലുള്പ്പടെ ലഭിച്ച ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല് ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള് അടക്കം ചിത്രത്തിന് നല്കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില് തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില് ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.