ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒപ്പം വന്ന സ്ത്രീയെ മാറ്റി നിർത്തി രജനികാന്ത്; വിമർശനം

വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ്ങിൽ പങ്കെടുക്കുന്നതിനായി തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് പോയത് ഏറെ ശ്രദ്ധേയമായിരുന്നു. ഭാര്യ ലത രജനികാന്തിനും മകൾ ശ്രുതിക്കുമൊപ്പമാണ് താരം പരിപാടിയിൽ പങ്കെടുക്കാൻ പോയത്. എന്നാൽ അതിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ജംനഗറിൽ എത്തിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട രജനികാന്തും കുടുംബവും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആരംഭിച്ചു. ഇതിനിടയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയോട് താരം മാറി നിൽക്കാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ലഗേജുമായി വന്ന സ്ത്രീ ഉടൻ മാറുന്നതും ശേഷം താരവും കുടുംബവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.

Cheapest behaviour from #Rajinikanth!pic.twitter.com/uw0opzNdsZ

2015ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മാധവൻ, നടി ജ്യോതിക

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'കണ്ടക്ടറായി ജീവിതം ആരംഭിച്ച വ്യക്തി ഇപ്പോൾ പാവപ്പെട്ടവർക്ക് ഒരു വിലയും നൽകുന്നില്ല', 'പാവപെട്ട സ്ത്രീയോടുള്ള സൂപ്പർതാരത്തിന്റെ പെരുമാറ്റം നോക്കൂ' എന്നിങ്ങനെ പോകുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങൾ. താരത്തെ അനുകൂലിച്ചും ആരാധകർ പ്രതികരിക്കുന്നുണ്ട്. അത് അവരുടെ കുടുംബ ചിത്രമായിരുന്നു എന്നും, അതിനാലാണ് സ്ത്രീയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് എന്നും ആരാധകർ പറയുന്നു.

To advertise here,contact us