മാമന്നന് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന പുതിയ സ്പോർട്സ് ഡ്രാമ ചിത്രത്തിൽ അനുപമ പരമേശ്വരൻ നായികയായി എത്തും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ഇപ്പോഴാണ് വരുന്നത്. ധ്രുവ് വിക്രം നായകനാകുന്ന ചിത്രം ഒരു സ്പോർട്സ് ബയോപിക് ഡ്രാമയാണ്. പ്രശസ്ത കബഡി പ്ലേയർ മാനത്തി ഗണേശന്റെ ജീവിതമാണ് ചിത്രത്തിൽ മാരി സെൽവരാജ് ഒരുക്കുന്നത്.
ഈ ചിത്രത്തിന് വേണ്ടി ഏറെ നാളുകളായി കടുത്ത പരിശീലനത്തിൽ ആയിരുന്നു ധ്രുവ് വിക്രം. മാർച്ച് 15ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തൂത്തുക്കുടിയിൽ ആരംഭിക്കും. ഏകദേശം 80 ദിവസങ്ങൾ അടുത്ത് ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സന്തോഷ് നാരായണൻ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചിത്രത്തിന്റെ മറ്റ് പല വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് അറിയിച്ചത്.
മഞ്ഞുമ്മൽ ബോയ്സിന് കോളിവുഡിന്റെ അഭിനന്ദനം; ചിദംബരത്തെ നേരിൽ കണ്ട് ധനുഷ്, ചിത്രം വൈറൽ
അതേസമയം, മാരി സെൽവരാജ് നേരത്തെ പ്രഖ്യാപിച്ച ധനുഷ് ചിത്രത്തിന്റെ തയാറെടുപ്പുകൾ ഇതിനിടയിൽ പൂർത്തിയാക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. ധനുഷ് ചിത്രം പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് പൂർത്തിയായ 'വാഴൈ' ഈ വർഷം ഒടിടിയിൽ എത്തും. മാരി സെൽവരാജ് തന്നെയാണ് 'വാഴൈ'യുടെ നിർമ്മാണം.