'റീനുവും സച്ചിനും ഇനി ഒടിടിയിൽ'; 'പ്രേമലു' ഒടിടി റിലീസ് എപ്പോൾ?, വിറ്റത് റെക്കോർഡ് തുകയ്ക്ക്?

ഒട്ടും താമസിക്കാതെ തന്നെ 'പ്രേമലു' 100 കോടി കടക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്

മലയാളത്തിലും തമിഴിലും തെലുങ്കിലും തരംഗം സൃഷ്ടിച്ച ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'പ്രേമലു' ഒടിടിയിലേക്ക്. ഇപ്പോഴും മിക്ക തിയേറ്ററുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആയിരിക്കും ചിത്രം സ്ട്രീം ചെയ്യുകയെന്നാണ് മറ്റൊരു റിപ്പോർട്ട്.

നാലാഴ്ച കഴിഞ്ഞാല് മലയാള സിനിമ ഒടിടിയില് എത്തുന്നതാണ് പതിവെങ്കിലും ബോക്സ് ഓഫീസില് മികച്ച പ്രതികരണം നേടുന്നതിനാല് പ്രേമലു കുറച്ചധികം വൈകാനാണ് സാധ്യതയെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇതുവരെ ആഗോളതലത്തിൽ ചിത്രം 70 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഒട്ടും താമസിക്കാതെ തന്നെ 'പ്രേമലു' 100 കോടി കടക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

'റീനു വിരൽ നാല്...', 'ജെ കെ' പറഞ്ഞ് പൽവാല് ദേവൻ, ബാഹുബലി തീമിൽ പ്രേമലു

ഇപ്പോഴിതാ പ്രേമലുവിന്റെ തെലുങ്ക് അനൗൺസ്മെന്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഹുബലി തീമിൽ വളരെ രസകരമായ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം സിനിമയുടെ തെലുങ്ക് വേർഷൻ മാർച്ചിൽ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ എത്തിയ സിനിമയിൽ നസ്ലെനും മമിമതയുമാണ് നായകനും നായികയുമായെത്തുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

To advertise here,contact us