'ജോജുവിന്റെ പണി കഴിഞ്ഞു'; നടന്റെ ആദ്യ സംവിധാന ചിത്രം 'പണി' യുടെ ചിത്രീകരണം പൂർത്തിയായി

100 ദിവസം വേണ്ടി വന്നു ഷൂട്ടിംഗ് പൂർത്തിയാക്കാൻ. തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്

icon
dot image

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'പണി'യുടെ ഷൂട്ടിംഗ് പൂർത്തിയായി. അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്തതെന്ന് നടൻ പറഞ്ഞു. ആദ്യമായി സംവിധായകനാകുന്ന ത്രില്ലിലാണ് ജോജു പ്രേക്ഷകരും ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പണി'. ഒരു മാസ്, ത്രില്ലർ ഴോണറിൽ പെടുന്ന ചിത്രമാണിത്.

100 ദിവസം വേണ്ടി വന്നു ഷൂട്ടിംഗ് പൂർത്തിയാക്കാൻ തൃശൂരിലാണ് ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്. ജോജു ജോർജ് തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ ബിഗ് ബോസിലെ താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'മദ്രാസിൽ വൻ ഡിമാൻഡ്'; 'മഞ്ഞുമ്മൽ ബോയ്സി'ന് തമിഴ്നാട്ടിൽ മികച്ച ബോക്സ് ഓഫീസ് നേട്ടം

ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴത്തെ ട്രെൻഡ്സെറ്റർ വിഷ്ണു വിജയ് ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

To advertise here,contact us
To advertise here,contact us
To advertise here,contact us