ഗംഭീര ടീസർ വീഡിയോ പുറത്തിറക്കി ചിമ്പു; 'എസ്ടിആർ 48' ആണോയെന്ന് ആരാധകർ

വീഡിയോയിൽ ചിമ്പു പട നയിക്കുന്ന യോദ്ധാവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്

ഇന്നലെ ചിമ്പു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച ഒരു ടീസർ വീഡിയോയാണ് ഇപ്പോൾ ചർച്ച. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന 'എസ്ടിആർ 48' ലെ രംഗങ്ങൾ ആണോയെന്ന് സംശയത്തിലാണ് ആരാധകർ. വീഡിയോയിൽ ചിമ്പു പട നയിക്കുന്ന യോദ്ധാവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. വേറെ വിവരങ്ങളൊന്നും വീഡിയോയിൽ ഇല്ല.

Excited about this one! StayTuned… 🔜 pic.twitter.com/p2sgSyaeXQ

വർക്ക്ഔട്ട്, മറ്റ് പല പരിശീലനങ്ങൾ 'എസ്ടിആർ 48'ന് വേണ്ടി ചിമ്പു ചെയ്യുന്നുണ്ടായിരുന്നു. ആരാധകരും സിനിമ ആസ്വാദകരും ഒരേ പോലെ കാത്തിരിക്കുന്ന ഒരു വലിയ സിനിമയാണ് 'എസ്ടിആർ 48'. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ചിമ്പുവിന്റെ കഴിഞ്ഞ പിറന്നാളിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയതോടെ വൻ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്.

ആരാധകനെ അപമാനിച്ച് ശിവകുമാർ; 'അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന്' സൂര്യയോടും കാർത്തിയോടും സോഷ്യൽ മീഡിയ

കമല്ഹാസന്റെ രാജ് കമല് ഫിലിം ഇന്റര്നാഷണലാണ് ചിത്രത്തിന്റെ നിർമ്മാണം. കമലഹാസനും ചിത്രത്തിൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. 100 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് സൂചനകൾ. ചിത്രത്തിൽ മൃണാൾ താക്കൂർ നായികയാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

To advertise here,contact us