വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം പൊതുവിടത്തിൽ ആദ്യമായി പൂനം പാണ്ഡെ

നിരവധിപ്പേരാണ് താരത്തിന്റെ വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ എത്തി ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്രത്തിൽ ദർശനത്തിനായാണ് താരമെത്തിയത്. കയ്യിൽ താലം പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ടാണ് വൈറലായത്.

നിരവധിപ്പേരാണ് താരത്തിന്റെ വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരെയും വിഡിയോയിൽ കാണാം. വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് പൂനം പാണ്ഡെ ഏറെ വിമർശനം നേരിട്ടിരുന്നു. സെര്വിക്കല് കാന്സറിനെക്കുറിച്ച് അവബോധം നല്കാനാണ് താന് വ്യാജ മരണവാര്ത്ത സൃഷ്ടിച്ചതെന്നാണ് പിന്നീട് വെളിപ്പെടുത്തിയത്.

'പോയിരുന്ന് പഠിക്ക് മോനെ'; ടൊവിനോയുടെ കമന്റ് ചോദിച്ച് യുവാവ്; വൈറൽ

നടി കാണിച്ചത് തെറ്റായ മാതൃകയാണ് എന്നായിരുന്നു താരങ്ങൾ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടിയത്. സെര്വിക്കല് കാന്സറിനെക്കുറിച്ച് അവബോധം നല്കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.

To advertise here,contact us