'ഇത്തവണ കളി മാറും'; 'കങ്കുവ'യുടെ ഡബ്ബിങ് ആരംഭിച്ച് സൂര്യ

2024 പകുതിയോടെ 'കങ്കുവ' പ്രദര്ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത

ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സൂര്യ ചിത്രം 'കങ്കുവ'യുടെ ഡബ്ബിങ് ആരംഭിച്ച് നടൻ സൂര്യ. നിർമ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീൻ ആണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൂര്യ ഡബ് ചെയ്യുന്നതും മറ്റ് സൗണ്ട് എഞ്ചിനീയർമാരുമായി നിൽക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

'കങ്കുവ'യിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ചിത്രം വിവിധ കാലഘട്ടങ്ങളിലുള്ള കഥയായിരിക്കും എന്ന് അടുത്തിടെ പുറത്തുവിട്ട സൂര്യയുടെ സെക്കൻഡ് ലുക്കില് വ്യക്തമായിരുന്നു. എന്നാൽ ചിത്രീകരണം പൂർത്തിയായി എന്നറിയിക്കുന്ന കുറിപ്പിനൊപ്പമുള്ള സൂര്യയുടെ മാസ്സ് ലുക്ക് വീണ്ടും ആരാധകരെ കുഴപ്പിച്ചിരിക്കുകയാണ്.

തൃഷയെക്കുറിച്ച് മോശമായി സംസാരിക്കുന്നത് വേദനാജനകം, കേസെടുക്കണം: മൻസൂർ അലി ഖാൻ

2024 പകുതിയോടെ 'കങ്കുവ' പ്രദര്ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നെങ്കിലും വൈകാനാണ് സാധ്യത എന്നത് ആരാധകരെ നിരാശരാക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത് സിരുത്തൈ ശിവയാണ്. ദേവ് ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. മലയാളിയായ നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ്.

To advertise here,contact us