'ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ...'; തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജ്

കഴിഞ്ഞ ദിവസമായിരുന്നു എ വി രാജു തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്

നടി തൃഷയ്ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അപകീർത്തികരവും അശ്ലീലവുമായ പരാമർശത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എ വി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. വെറുപ്പുളവാക്കുന്ന ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്. ഒപ്പം അദ്ദേഹം തൃഷയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചിട്ടുമുണ്ട്.

Go Trash them all....Disgusting MenKind!! 👊👊More power to you @trishtrashers 👍👍 https://t.co/PNOwlsaMVZ

കഴിഞ്ഞ ദിവസമായിരുന്നു എ വി രാജു തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. തൊട്ടുപിന്നാലെ രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. ശ്രദ്ധനേടാൻ വേണ്ടി ഏതു തലത്തിലെയും ആളുകൾ എന്തും പറയുന്നതും മനസ്സിൽ നിന്ദ്യതയോടെ മാത്രം സംസാരിക്കുന്ന ആളുകളെ വീണ്ടും വീണ്ടും കാണുന്നത് വെറുപ്പുതോന്നിക്കുന്നു. ഇതിനെതിരെ ഉറപ്പായും കർശനമായ നടപടികൾ സ്വീകരിക്കു' മെന്നായിരുന്നു തൃഷയുടെ കമൻ്റ്.

നിരവധി സിനിമാ സംഘടനകൾ പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. "ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്നുള്ള ഒരാളിൽ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്",എന്നായിരുന്നു നടൻ കസ്തൂരി ശങ്കർ പറഞ്ഞത്. "ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാൽ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്"എന്നായിരുന്നു നിർമ്മാതാവായ അദിതി രവീന്ദ്രനാഥിൻ്റെ കമൻ്റ്.

അശ്ശീല കമൻ്റിൽ പ്രതികരിച്ച് നടി തൃഷ;നിയമനടപടി സ്വീകരിക്കാനൊരുങ്ങി താരം

സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയിൽ പറഞ്ഞത്.

To advertise here,contact us