ബോളിവുഡ് താരം ദീപിക പദുകോൺ ഗർഭിണിയാണെന്ന് റിപ്പോർട്ട്. ദി വീക്ക് എന്ന മാധ്യമമാണ് ദീപിക ഗർഭിണിയാണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദീപികയുമായുടെ അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുണ്ട്.
77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സ് (ബാഫ്റ്റ) ചടങ്ങിൽ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖർജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഇതോടെയാണ് ശക്തമായത്.
കോഹ്ലിയുടെയും അനുഷ്കയുടെയും 'അകായ്'; വാമികയുടെ കുഞ്ഞനുജനെത്തി
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ, ഒരു അഭിമുഖത്തിൽ അമ്മയാകാനുള്ള പ്ലാനിനെ കുറിച്ച് ദീപികയോട് ചോദിച്ചപ്പോൾ, "തീർച്ചയായും, രൺവീറും ഞാനും കുട്ടികളെ സ്നേഹിക്കുന്നു. ഞങ്ങൾ കുടുംബം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്" എന്ന് അവർ പറഞ്ഞിരുന്നു.
ഹൃത്വിക് റോഷൻ നായകനായ ആക്ഷൻ ചിത്രമായ ഫൈറ്റർ ആണ് ദീപികയുടെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. 'കൽക്കി 2898 എഡി' , 'സിംഗം എഗെയ്ൻ' എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.