'ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകന്ന് നിൽക്കൂ'; പേടിപ്പിക്കാൻ മാധവനും, 'ശെയ്താൻ' പോസ്റ്റർ

ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

അജയ് ദേവ്ഗൺ, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം 'ശെയ്താന്റെ' പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ വില്ലാനായെത്തുന്ന മാധവന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. നീല കണ്ണുകളുള്ള മാധവന്റെ രൗദ്ര ഭാവമാണ് ചിത്രത്തിലുള്ളത്. 'ഈ ശെയ്താന്റെ കണ്ണിൽ നിന്ന് അകുന്ന് നിൽക്കൂ' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അജയ് ദേവ്ഗൺ കുറിച്ചത്. മാർച്ച് എട്ടിനാണ് ശെയ്താൻ റിലീസിനെത്തുന്നത്.

Iss #Shaitaan ki buri nazar se bachke rehna.Taking over cinemas on 8th March 2024.@ActorMadhavan #Jyotika @imjankibodiwala #JyotiDeshpande @KumarMangat @AbhishekPathakk #VikasBahl @jiostudios @ADFFilms @PanoramaMovies @PanoramaMusic_ @PicturesPVR pic.twitter.com/PVPx9HRAQA

സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ശെയ്താൻ. ദേവ്ഗണ് ഫിലിംസിന്റെ ബാനറിൽ അജയ് ദേവ്ഗണ് നിര്മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത് വികാസ് ബഹ്ലാണ്. സുധാകര് റെഡ്ഡി യക്കാന്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം അമിത് ത്രിവേദി നിര്വഹിക്കുന്നു.

ശെയ്താന്റെ ടീസർ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. അജയ് ദേവ്ഗണ് നായകനായി വേഷമിട്ടതില് ഒടുവില് പ്രദര്ശനത്തിനെത്തിയ അജയ് ദേവ്ഗണ് നായകനായ 'ഭോലാ'യായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്കായിരുന്നു ഭോല.

രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ കൊടുംകാറ്റ്; 'പ്രേമലു' കളക്ഷൻ റിപ്പോർട്ട്

To advertise here,contact us