സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഉടുമ്പൻചോല വിഷനിൽ ശ്രീനാഥ് ഭാസി, മാത്യു തോമസ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകും. അഷർ അമീർ, റിയാസ് കെ മുഹമ്മദ് എന്നിവർക്കൊപ്പം സലാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കട്ടപ്പനയിൽ നടന്നിരുന്നു.
കുഞ്ചമണ് പോറ്റിയെ മറക്കാം, ഇനി കൊടുമണ് പോറ്റി; ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റി
സൃന്ദ, ചൈതന്യ പ്രകാശ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ, സുധി കോപ്പ, ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, നീന കുറുപ്പ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ. ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന ചിത്രത്തിൽ സലാം ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.