'എസ് കെ 23 അണിയറയിൽ'; ആക്ഷൻ ചിത്രം, സംവിധാനം എ ആർ മുരുഗദോസ്, ഒപ്പം മോഹൻലാൽ?

ചിത്രത്തിന് വേണ്ടി മോഹൻലാലിനെയും ബോളിവുഡ് നടൻ വിദ്യുത് ജംവാളിനെയും മുരുഗദോസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ശിവകാർത്തികേയനെ നായകനാക്കി എ ർ മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ആരാധകർ ഏറെ ആഗ്രഹിക്കുന്ന ഈ കോംബോയിൽ പുതിയ ചിത്രം വരുന്നുവെന്ന വാർത്ത കഴിഞ്ഞ വർഷം മുതൽക്കേ ഉണ്ടായിരുന്നു. ഇപ്പോൾ ഔദ്യോഗികമായി സ്ഥീരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

പൂജ പരിപാടിയുടെ ചിത്രങ്ങളും സിനിമയുടെ മറ്റ് വിവരങ്ങളും ശിവകാർത്തികേയന്റെ പിറന്നാൾ ദിനമായ ഫെബ്രുവരി 17ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. കന്നഡ നടിയായ രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നേരത്തെ നായികയായി മൃണാൾ താക്കൂറിനെ സമീപിച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

'പ്രേമലു' കുതിക്കലു; ബോക്സ് ഓഫീസ് കളക്ഷൻ

ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ തിരുപ്പതി പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കും. കൂടാതെ ചിത്രത്തിന് വേണ്ടി മോഹൻലാലിനെയും ബോളിവുഡ് നടൻ വിദ്യുത് ജംവാളിനെയും മുരുഗദോസ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന എസ് കെ 21 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ശിവകാർത്തികേയൻ. പട്ടാളക്കാരനായി എത്തുന്ന ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്.

To advertise here,contact us