സൈജു ശ്രീധരന്റെ ആദ്യ ചിത്രം 'ഫൂട്ടേജ്'; പ്രധാന വേഷത്തിൽ മഞ്ജുവാര്യർ, ഫസ്റ്റ് ലുക്ക്

'അഞ്ചാം പാതിരാ', 'കുമ്പളങ്ങി നൈറ്റ്സ്', 'മഹേഷിൻ്റെ പ്രതികാരം' തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ

icon
dot image

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങുന്ന മഞ്ജു വാര്യർ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. 'അഞ്ചാം പാതിരാ', 'കുമ്പളങ്ങി നൈറ്റ്സ്', 'മഹേഷിൻ്റെ പ്രതികാരം' തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ.

സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്ഡ് കോ, പെയില് ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില് ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല് രാജീവ്, സൂരജ് മേനോന്, ലൈൻ പ്രൊഡ്യൂസര് - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്-സൈജു ശ്രീധരന്, പ്രൊഡക്ഷൻ കണ്ട്രോളർ - കിഷോര് പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്, മേക്കപ്പ് - റോണക്സ് സേവ്യര്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്ഫാന് അമീര്, വി എഫ് എക്സ് - പ്രൊമൈസ്, മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്സ് കണ്ട്രോളര്- അഗ്നിവേശ്,സൗണ്ട് ഡിസൈന്-നിക്സണ് ജോര്ജ്, സൗണ്ട് മിക്സ്- ഡാന് ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്- പ്രിനിഷ് പ്രഭാകരന്, പ്രൊജക്ട് ഡിസൈന്- സന്ദീപ് നാരായണ്, ഗാനങ്ങള്- ആസ്വെകീപ്സെര്ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന് ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ - എ എസ് ദിനേശ്, ശബരി.

'ദേ പഴയ ലാലേട്ടൻ'; വാലെന്റൈൻസ് ഡേയിൽ 'വർഷങ്ങൾക്ക് ശേഷ' ത്തിലെ പുത്തൻ പോസ്റ്റർ പുറത്ത്

To advertise here,contact us
To advertise here,contact us
To advertise here,contact us