സൽമാൻഖാൻ നായകൻ; വർഷങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് ബോളിവുഡിലേക്ക്

400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് എആർ മുരുഗദോസ്. തമിഴിന് പുറമെ ഹിന്ദിയിലും ഇദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് സംവിധായകൻ.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻഖാൻ പ്രധാന വേഷത്തിലെത്തുമെന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചനകൾ. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

മലയാള സിനിമയിൽ നായകനാകാൻ ഒരുങ്ങി തമിഴ് താരം അർജുൻ ദാസ്

തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ' എസ്കെ 23 ' . ' എസ്കെ 23 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കുമെന്നാണ് സൂചനകൾ.

മൃണാൽ താക്കൂർ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മോഹൻലാൽ, വിദ്യുത് ജംവാൾ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

To advertise here,contact us