രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന എസ് കെ 21ന് വേണ്ടി കട്ട ഫോമിൽ വർക്ക് ഔട്ട് ചെയ്ത് നടൻ ശിവകാർത്തികേയൻ. ഫെബ്രുവരി 16ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ബിഗ് ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
പട്ടാളക്കാരനായി എത്തുന്ന ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. 'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് എസ് കെ 21.
തനി ഒരുവൻ 2, അയലാൻ 2...; തമിഴകം 2025ലേയ്ക്ക് കരുതി വച്ചിരിക്കുന്ന സീക്വലുകൾ
അതേസമയം, ശിവകാർത്തികേയൻ നായകനായി എത്തിയ 'അയലാൻ' തിയേറ്ററിൽ വലിയ വിജയം കൈവരിച്ചില്ലെങ്കിലും ഒടിടി റിലീസിന് ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിൽ രാകുൽ പ്രീത് സിങ് ആണ് നായിക. ശരത് കേൽകർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അയലാൻ 2വും അണിയറയിലാണ്.