നിരവധി ചിത്രങ്ങളില് കലാസംവിധാനം നിര്വഹിച്ച് ശ്രദ്ധേയനായ ജ്യോതിഷ് ശങ്കര് സംവിധായകനാവുന്നു. ബേസില് ജോസഫാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലഞ്ചു ചെറുപ്പക്കാര് എന്നാണ് ചിത്രത്തിന്റെ പേര്.
ജി ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസാണ് ചിത്രം നിര്മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുകയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി ആണ് ബേസിലിന്റെ ഇനി റിലിസാവാനുള്ള ചിത്രം. വിനീത് ശ്രീനീവാസന്റെ വര്ഷങ്ങള്ക്കുശേഷം, പൃഥ്വിരാജിനൊപ്പം ഗുരുവായൂരമ്പലനടയില് എന്നീ ചിത്രങ്ങളും ബേസിലിന്റേതായി പുറത്തുവരാനുണ്ട്.
കലാസംവിധായകന് ജ്യോതിഷ് ശങ്കര് സംവിധായകനാവുന്നു; ബേസില് ജോസഫ് നായകന്