ചിയാൻ 62 ൽ എസ് ജെ സൂര്യയും; 'സ്ക്രീനിൽ ഈ കോംബോ കാണാൻ കാത്തിരിക്കുന്നു' എന്ന് പ്രേക്ഷകർ

ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം എസ് യു അരുൺകുമാറാണ് സംവിധാനം ചെയ്യുന്നത്

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിൽ എസ് ജെ സൂര്യയും ഭാഗമാകുന്നു. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് നടൻ സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എസ് ജെ സൂര്യയും വിക്രമും ഇതാദ്യമായാണ് ഒന്നിക്കുന്നത്. എസ് ജെ സൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കുമിത് എന്നാണ് സൂചന.

We are blessed to have a @iam_SJSuryah joins the cast of @chiyaan's #Chiyaan62 – we warmly welcome you to the energetic team sir An #SUArunKumar filmAn @gvprakash musical @hr_pictures @riyashibu_ @shibuthameens @propratheesh @vamsikaka @nareshdudani @proyuvraaj pic.twitter.com/wb07aHDx7J

ചിയാൻ 62 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം എസ് യു അരുൺകുമാറാണ് സംവിധാനം ചെയ്യുന്നത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 മാർച്ച് മാസത്തിൽ 'ചിയാൻ 62' ചിത്രീകരണം ആരംഭിക്കും.

ടർബോ ജോസിന്റെ ഇടി ഇനി ചെന്നൈയിൽ; വൈശാഖ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിച്ചു

ഒരു നാടൻ ആക്ഷൻ ത്രില്ലർ ആകും ചിയാൻ 62 എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ജിവി പ്രകാശ് കുമാർ ആണ് ചിയാൻ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.

To advertise here,contact us