'വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുക'; രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ആരാധകർക്ക് ഉപദേശവുമായി വിജയ്

യോഗത്തിൽ പ്രതിസന്ധികളെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് വിജയ്

icon
dot image

നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും പാർട്ടി പ്രഖ്യാപനവും ഏതാനും ദിവസങ്ങളായി തെന്നിന്ത്യയിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. ഫെബ്രുവരി 2നാണ് തമിഴക വെട്രി കഴകം എന്ന പേരില് രാഷ്ട്രീയ പാര്ട്ടി രൂപീകരണം വിജയ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വിജയ് രസികര് മണ്ട്രം ചെന്നൈയില് എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇപ്പോഴിതാ യോഗത്തിൽ തന്റെ ഫാൻ ക്ലബ് അംഗങ്ങൾക്ക് നൽകിയ ഉപദേശമാണ് ചർച്ചയാകുന്നത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം നടൻ ആരാധകരുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യോഗത്തിൽ പ്രതിസന്ധികളെയും വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിടാൻ ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് വിജയ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരാധകരോട് ആവശ്യപ്പെട്ട നടൻ ക്ഷേമ പ്രവർത്തനങ്ങളിലൂടെ പാർട്ടി ഗ്രാമങ്ങളിൽ അറിയപ്പെടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഫാൻ ക്ലബ് അംഗങ്ങൾ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

'പൂനം പാണ്ഡേ സെർവിക്കൽ കാൻസറിനെതിരായ കാമ്പയിനിന്റെ ബ്രാൻഡ് അംബാസഡറല്ല'; കേന്ദ്ര ആരോഗ്യമന്ത്രാലയം

ഏറെനാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്യുടെ രാഷ്ട്രീയ പാര്ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,contact us