ലോകേഷ് കനകരാജും ശ്രുതി ഹാസനും ഫ്രെയ്മിൽ, അണിയറയിലൊരുങ്ങുന്നതെന്ത്?; ചിത്രം ഏറ്റെടുത്ത് ആരാധകർ

പുതിയ സിനിമയുടെ അനൗൺസ്മെന്റാണോ അതോ മ്യൂസിക് ആൽബവുമായി ബന്ധപ്പെട്ടുള്ള പോസറ്ററാണോ എന്നതിൽ വ്യക്തതയില്ല

icon
dot image

കോളിവുഡിന്റെ യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രേറ്റഡ് ഡയറക്ടറാണ് ലോകേഷ് കനകരാജ്. ലോകേഷിന്റെ 'ലിയോ'യ്ക്ക് ശേഷം ഇനി സിനിമയെപ്പോൾ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കു മുന്നിൽ കമൽ ഹാസന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്റർ പങ്കുവെയ്ക്കുകയാണ്.

Inimel Delulu is the New Solulu#IdhuveyRelationship#IdhuveySituationship#IdhuveyDelusionship#Ulaganayagan @ikamalhaasan @Dir_Lokesh @shrutihaasan @RKFI @turmericmediaTM @magizhmandram pic.twitter.com/obbnfciiPg

പോസ്റ്ററിൽ നടിയും ഗായികയുമായ ശ്രുതി ഹാസനും ലോകേഷ് കനകരാജുമാണുള്ളത്. പുതിയ സിനിമയുടെ അനൗൺസ്മെന്റാണോ അതോ മ്യൂസിക് ആൽബവുമായി ബന്ധപ്പെട്ടുള്ള പോസ്റ്ററാണോ എന്നതിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

കേരളത്തിലെ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള കഥ; 'പോച്ചർ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

ശ്രുതി ഹാസന്റെ മ്യൂസിക് ആൽബത്തിന്റെ സംവിധായകനായാണ് ലോകേഷ് എത്തുന്നത് എന്ന തരത്തിൽ പ്രതികരണങ്ങളെത്തുന്നുണ്ട്. 'ഇനിമേൽ ദേലുലു ഈസ് ദ സോലുലു' എന്ന ക്യാപ്ഷനാണ് പോസ്റ്ററിന്റെ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. 'ദേലുലു' എന്നാൽ 'ഡെല്യൂഷൻ'(വഞ്ചന) എന്നും 'സോലുലു' എന്നാൽ 'സോലൂഷൻ' (പരിഹാരം) എന്നുമാണ് അർത്ഥം. 'ഇനി മുതൽ വഞ്ചനയാണ് ഏറ്റവും പുതിയ പരിഹാരം' എന്നാണ് ക്യാപ്ഷൻ കൊണ്ട് അർത്ഥമാക്കുന്നതെന്നാണ് ഒരു പ്രതികരണം..

To advertise here,contact us