ഒൻപത് വർഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി വരാനുള്ള തയാറെടുപ്പുകൾ നടത്തുകയാണ് ബോളിവുഡ് നടൻ ഇമ്രാൻ ഖാൻ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ അറിയിച്ചത്. സിനിമയിൽ നിന്ന് വിട്ട് നിന്ന കാലയളവിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ.
ഒരു സ്റ്റാർലൈഫിൽ നിന്ന് മാറി വളരെ സാധാരണ ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ഇമ്രാൻ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞു. ചെറിയ സൗകര്യങ്ങൾ മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. ബംഗ്ലാവും ഫെരാരി കാറുമൊക്കെ സിനിമയിൽ നിന്ന് ഇടവേളയെടുത്തതിനൊപ്പം വിറ്റു. മുൻപ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് ഇപ്പോഴും ധരിക്കാറുള്ളത്. മുടിവെട്ടുന്നത് സ്വന്തമായാണെന്നും ഇമ്രാൻ വ്യക്തമാക്കി.
ജോക്കര് അക്രമത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന പരാമര്ശം; പാര്വതി തിരുവോത്തിനെതിരെ സന്ദീപ് റെഡ്ഢി
മൂന്ന് പ്ലേറ്റുകൾ, മൂന്ന് ഫോർക്കുകൾ, രണ്ട് കോഫി മഗ്ഗ്, ഒരു ഫ്രയിംഗ് പാൻ ഇത് മാത്രമാണ് തന്റെ കയ്യിലാകെയുള്ളതെന്നും നടൻ പറഞ്ഞു. 2016 മുതലാണ് താൻ ലളിത ജീവിതശൈലിയിലേക്ക് തിരിഞ്ഞത് എന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. 2015-ൽ പുറത്തിറങ്ങിയ 'കട്ടി ബട്ടി 'യാണ് ഇമ്രാൻ അവസാനമായി വേഷമിടുന്ന ചിത്രം.