കേരളത്തിലെ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള കഥ; 'പോച്ചർ' എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്

'എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകിക്കൊണ്ട് പോച്ചർ നമ്മുടെ കണ്ണ് തുറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'

കേരളത്തിലെ വനങ്ങളില് നടന്ന ആനക്കൊമ്പ് വേട്ടയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെബ് സീരീസ് 'പോച്ചറി'ന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി ആലിയ ഭട്ട്. ആമസോണ് പ്രൈം വീഡിയോ ആണ് നടിയും നിർമ്മാതാവും കൂടിയായ ആലിയ ഭട്ട് തന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലൂടെ സഹ നിർമ്മാതാവായ വിവരം അറിയിച്ചത്. ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ച് നടന്ന യഥാർത്ഥ സംഭവങ്ങളാണ് ഈ അന്വേഷണ കുറ്റകൃത്യ പരമ്പരയിൽ പ്രതിപാദിക്കുന്നത്.

ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി പോച്ചര് ആമസോണ് പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. ഡല്ഹി ക്രൈം ക്രിയേറ്റര് റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.

രജിഷ വിജയൻ പ്രണയത്തിലോ? ഛായാഗ്രാഹകൻ ടോബിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു; ചർച്ചയാക്കി സോഷ്യൽ മീഡിയ

പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സജീവമായി ശബ്ദം ഉയർത്തുന്ന താരം കൂടിയാണ് ആലിയ ഭട്ട്. പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി വരുന്നതിനെക്കുറിച്ച് ആലിയ ഭട്ട് പറഞ്ഞതിങ്ങനെ, 'അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്ടിന്റെ ഭാഗമാകുന്നത് എനിക്കും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിലെ മുഴുവൻ ടീമിനും ഒരു ബഹുമതിയാണ്. വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തിര പ്രശ്നത്തെക്കുറിച്ച് വെളിച്ചം വീശുന്ന റിച്ചിയുടെ ചിത്രീകരണം എന്നെയും എന്റെ ടീമിനെയും സ്വാധീനിച്ചിട്ടുണ്ട്, ആലി പറഞ്ഞു.

നമ്മുടെ വനങ്ങളിൽ നടക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പോച്ചറിലെ, നറേഷൻ എന്നെ ആകർഷിച്ചു. എല്ലാ ജീവജാലങ്ങളോടും കൂടുതൽ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നൽകിക്കൊണ്ട് പോച്ചർ നമ്മുടെ കണ്ണ് തുറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. റിച്ചി, ക്യുസി, പ്രൈം വീഡിയോ എന്നിവയുമായി സഹകരിക്കുന്നതിലും ഈ കഥയിലേക്ക് എന്റേതായ സംഭാവന നൽകുന്നതിലും ഞാൻ ആവേശത്തിലാണ്, നടി കൂട്ടിച്ചേർത്തു.

To advertise here,contact us