മനു ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 'മിസ്റ്റര് എക്സി'ന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ആര്യ. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മിസ്റ്റർ എക്സിന്റെ ഇൻട്രോ ഷൂട്ടിനായി താൻ ശാരീരികമായി തയ്യാറായി കഴിഞ്ഞുവെന്നാണ് നടൻ വീഡിയോയിലൂടെ പറയുന്നത്.
വാലെന്റൈസ് ദിനത്തിൽ 'ലവ് സ്റ്റോറിയാൻ' സീരിസുമായി കരൺ ജോഹർ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ഉടനെ വരുമെന്നും ആര്യ പറഞ്ഞു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് മഞ്ജു വാര്യരാണ്. മിസ്റ്റർ എക്സിന്റെ അയൺ ലേഡി എന്നാണ് ആര്യ മഞ്ജുവിനെ അഭിസംബോധന ചെയ്തത്. അസുരന്, തുനിവ് എന്നീ സിനിമകള്ക്ക് ശേഷം മഞ്ജു എത്തുന്ന തമിഴ് ചിത്രമാണ് മിസ്റ്റര് എക്സ്. ഗൗതം കാര്ത്തിക്കും മറ്റൊരു നിർണായക കഥപാത്രത്തെ അവതരിപ്പിക്കുന്നു.
Ready to shoot the Introduction for #MrX 💪Let's rollllll it brother @itsmanuanand 🔥First look and Teaser soon 🤩Brother @Gautham_Karthik is already killing it in the film 🔥💪@realsarathkumar sir the Real macho Man 💪💪@ManjuWarrier4 The Iron Lady of #MrX 💪… pic.twitter.com/BSIEBhBuO8
പ്രിന്സ് പിക്ചേഴ്സ് ആണ് മിസ്റ്റർ എക്സിന്റെ നിര്മാണം. വലിയ നിർമ്മാണ ചെലവിലൊരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോര്ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുകയെന്നാണ് റിപ്പോര്ട്ട്. തമിഴിനു പുറമേ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമയെത്തുമെന്നും റിപ്പോര്ട്ടുകളുണ്ട്.