ക്ലീൻ ഷേവിൽ പയ്യനായി വിജയ്; രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മക്കൾക്ക് മുന്നിൽ, വീഡിയോ വൈറൽ

വിജയ് കാരവന്റെ മുകളിൽ നിന്ന് ആരാധകരുടെ ആർപ്പുവിളികളെ ഏറ്റുവാങ്ങുകയും തന്റെ മാസ്റ്റർ പീസ് ഫ്ലൈയിങ് കിസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം

ഏറെ ആവേശത്തോടെയും എന്നാൽ ആശങ്കയോടെയുമാണ് ദളപതി ആരാധകർ തങ്ങളുടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത ഏറ്റെടുത്തത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനോടൊപ്പം അഭിനയ ജീവതത്തിന് അവസാനം കുറിക്കുന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ വെള്ളിത്തിരയിൽ നിന്നും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാകാൻ തീരുമാനിച്ച വിജയ്ക്ക് അഭിനന്ദന പ്രവാഹവും എത്തുന്നുണ്ട്.

തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആരാധകർക്ക് മുന്നിലെത്തിയ വിജയ്യുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് ലിസ്റ്റിലെത്തിയിരിക്കുന്നത്. വിജയ് ഒരു ബസിന് മുകളിൽ നിന്ന് ആരാധകരുടെ ആർപ്പുവിളികളെ ഏറ്റുവാങ്ങുകയും തന്റെ മാസ്റ്റർ പീസ് ഫ്ലൈയിങ് കിസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം. കൂടാതെ ആരാധകർ എറിഞ്ഞു നൽകിയ ഹാരം വിജയ് കഴുത്തിൽ ചാർത്തുകയും ചെയ്യുന്നുണ്ട്.

#TheGOAT selfie 🤳#Thalapathy #aVPhero pic.twitter.com/PzBttoA08R

അറ്റ്ലീ-വിജയ് ചിത്രം 'തെരി' ഹിന്ദി റീമേക്കിന്; നായകനാകാൻ വരുൺ ധാവൻ, വീഡിയോ

Namma sanam verithanam 🔥#ShootDiaries #TheGreatestOfAllTime@actorvijay pic.twitter.com/CGa6xlMMYT

സ്വന്തം ഫോണിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെൽഫി വീഡിയോയും എടുത്തതിന് ശേഷമാണ് താരം ബസിന് മുകളിൽ നിന്ന് താഴെയിറങ്ങിയത്. ഗോട്ട് സിനിമയ്ക്ക് വേണ്ടി മീശയും താടിയും ഷേവ് ചെയ്തുള്ള ലുക്കിലായിരുന്ന വിജയ്. തമിഴക വെട്രി കഴകം എന്നാണ് വിജയ്യുടെ രാഷ്ട്രീയ പാർട്ടിയുടെ പേര്. പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളും നടൻ പങ്കുവെച്ചിരുന്നു. മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.

To advertise here,contact us