'അനിമൽ' സീക്വലിൽ അസീസായി ഷാഹിദ് കപൂർ?; പ്രതികരിച്ച് താരം

രൺബീർ കപൂർ കഥാപാത്രം രൺവിജയ്യെക്കാൾ 'അനിമൽ നേച്ചർ' ഉള്ള കഥാപാത്രമായാണ് അസീസിനെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്

2023ലെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമൽ'. സത്രീവിരുദ്ധമായ പ്രമേയം വിമർശന വിധേയമായപ്പോഴും വലിയ സാമ്പത്തിക വിജയമാണ് സിനിമ നേടിയത്. ഒടിടി റിലീസിനിപ്പുറം വലിയ സ്ട്രീമിങ് അവറും അനിമലിന് ലഭിച്ചു.

സിനിമയുടെ രണ്ടാം ഭാഗത്തിൽ ഷാഹിദ് കപൂർ അതിഥി താരമായെത്തും എന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഫ്ലാഷ്ബാക്ക് സീനുകളിൽ താരമുണ്ടാകുമെന്നും അസീസ് എന്ന കഥാപാത്രത്തിന്റെ സർജറിയ്ക്ക് മുമ്പുള്ള മുഖമായാകും ഷാഹിദ് അഭിനയിക്കുക എന്നുമാണ് റിപ്പോർട്ടുകൾ.

'ഞാൻ മരിച്ചിട്ടില്ല, നടത്തിയത് സെർവിക്കൽ ക്യാൻസറിനെതിരെയുള്ള ബോധവത്കരണം'; പൂനം പാണ്ഡേ

രൺബീർ കപൂർ കഥാപാത്രം രൺവിജയ്യെക്കാൾ 'അനിമൽ നേച്ചർ' ഉള്ള കഥാപാത്രമായാണ് അസീസിനെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് റെഡ്ഡി വാങ്കയുടെ കബീർ സിങ്ങിലെ നായകൻ ഷാഹിദ് ആയിരുന്നു എന്നത് കൂടി പരിഗണിച്ച് ആവേശത്തിലാണ് ആരാധകർ. എന്നാൽ, ആരാധകരുടെ ആവേശം മനസിലാകുമെന്നും ഇതിൽ പ്രായോഗികതയില്ലെന്നുമാണ് ഷാഹിദ് കപൂറിന്റെ പ്രതികരണം.

'തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ' ആണ് വരാനിരിക്കുന്ന ഷാഹിദ് കപൂർ ചിത്രം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം അനിമലുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെക്കുറിച്ച് പ്രതികരിച്ചത്.

സന്ദീപ് റെഡ്ഡിയുടെ അടുത്ത ചിത്രത്തിൽ സൽമാൻ ഖാൻ നായകനാകും എന്നും റിപ്പോർട്ട് ഉണ്ട്. ഡാർക്ക് ക്രൈം ആക്ഷൻ ത്രില്ലർ ഴോണറിലാണ് സൽമാൻ ചിത്രം ഒരുങ്ങുക. അനിമൽ ചിത്രീകരണത്തിനിടെ തന്നെ ഇരുവരും ഇതേക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.

To advertise here,contact us