അനിമൽ സംവിധായകന്റെ പുതിയ ചിത്രം സൽമാൻ ഖാനൊപ്പം?; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

സ്ത്രീവിരുദ്ധമാണ് പ്രമേയം എന്ന് അനിമലിനെതിരെ വിമർശനമുണ്ട്

2023ൽ ബോളിവുഡിന് ലഭിച്ച വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത 'അനിമൽ'. അര്ജുന് റെഡ്ഡി, കബീര് സിംഗ് എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഒരുക്കുന്ന രൺബീർ കപൂർ ചിത്രമെന്ന നിലയിൽ പ്രീ റിലീസ് ഹൈപ്പോടെയാണ് അനിമൽ എത്തിയത്. അതേസമയം പ്രമേയത്തിന്റെ പേരിൽ മുൻ ചിത്രങ്ങളേക്കാൾ വിമർശിക്കപ്പെടുകയും ചെയ്തു.

Exclusive : #Animal Director New Project 🌟Director #SandeepReddyVanga Dark Crime Action Thriller Film 🎥 Lead Role Bollywood Actor #SalmanKhanOfficial Announcement Coming 🔜After The Project ⌛ #Spirit #AnimalThePark #AnimalPark #TheBull pic.twitter.com/scKiTJfhG6

സന്ദീപ് റെഡ്ഡിയുടെ അടുത്ത ചിത്രത്തിൽ സൽമാൻ ഖാൻ നായകനാകും എന്നാണ് വിവരം. ഡാർക്ക് ക്രൈം ആക്ഷൻ ത്രില്ലർ ആണ് ഴോണറെന്നും റിപ്പോർട്ട് ഉണ്ട്. അനിമൽ ചിത്രീകരണത്തിനിടെ തന്നെ ഇരുവരും ഇതേക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു.

Latest Update: Rumors of Sandip and Salman's movie collaboration aren't entirely accurate. A meeting took place during 'Animal' shoots for idea exchange. However, things are on hold for now. Uncertain future, but stay tuned for updates! #SalmanKhan𓃵 #SandeepReddyVanga pic.twitter.com/K07OljeAQY

സ്ത്രീവിരുദ്ധമാണ് സിനിമയുടെ പ്രമേയം എന്നാണ് അനിമലിനെതിരെയുള്ള വിമര്ശനം. അതേസമയം ബോക്സ് ഓഫീസിലെ റെക്കോർഡ് നമ്പറുകൾക്ക് പുറമെ ഒടിടി സ്ട്രീമിങ് അവേഴ്സിലും സിനിമ മുന്നിലാണ്. അനിമലിന് ഇതുവരെ 20,800,000 വാച്ച് അവറുകളും 6,200,000 വ്യൂസും ലഭിച്ചെന്നാണ് നെറ്റ്ഫ്ലിക്സ് പങ്കുവെച്ച കണക്കുകൾ.

To advertise here,contact us