'ആർഡിഎക്സി'ന് ശേഷം ആൻ്റണി വര്ഗീസ് വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേർസിനൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും. നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീക്കരണം കൊല്ലത്ത് പുരോഗമിക്കുകയാണ്. സുപ്രധാന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
രാജ് ബി ഷെട്ടി ചിത്രീകരണത്തിൽ ചേർന്നു. നിർമ്മാതാവ് സോഫിയാ പോൾ പുഷ്പഹാരം നൽകിയാണ് താരത്തെ സ്വീകരിച്ചത്. ആർഡിഎക്സിന്റെ ഗംഭീര വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഡീപ് ഫേക്ക് വീഡിയോ: 'സിനിമയിൽ വരുന്നതിന് മുൻപെങ്കിൽ ആരും പിന്തുണക്കില്ലായിരുന്നു '; രശ്മിക മന്ദാന
'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022), 'ടോബി' (2023) എന്നീ കന്നഡ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി. രാജ് മലയാളത്തിൽ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന 'രുദ്ര'മാണ് ആദ്യ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യിലും സുപ്രധാനമായൊരു വേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്നുണ്ട്. 'ടർബോ'യുടെ സെറ്റിൽനിന്നാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം കൊല്ലത്തേക്ക് എത്തിയത്.
പെപ്പെയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സോളോ ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. 2024 ഓണം റിലീസായി തിയേറ്ററുകളിലെത്തും.
തലൈവർക്ക് പിന്നാലെ ഫഹദും ആന്ധ്രയിലെത്തി; വേട്ടയ്യൻ ഷൂട്ടിങ് പുരോഗമിക്കുന്നു
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. തമിഴ് സംവിധായകൻ എസ് ആർ പ്രഭാകരൻ, സലീൽ - രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് അജിത് മാമ്പള്ളി. റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കടൽ പശ്ചാത്തലമാക്കി റിവഞ്ച് ആക്ഷൻ ഴോണറിലുള്ളതാണ് കഥ.
100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കൊല്ലം കുരീപ്പുഴയിലാണ് ചിത്രീകരണം. രാമേശ്വരം, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, കൊല്ലം എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. എഴുപതോളം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിലേറെയും കടലിലെ തകർപ്പൻ റിവഞ്ച് ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. 'കെ ജി എഫ് ചാപ്റ്റർ 1', 'കാന്താര' തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ വിക്രം മോറാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിലും.
നൻപകൽ നേരത്ത് മയക്കം തുടക്കത്തിൽ ഒരു ത്രില്ലറായി പ്ലാൻ ചെയ്ത സിനിമ: ലിജോ ജോസ് പെല്ലിശ്ശേരി
പുതുമുഖമായ പ്രതിഭയാണ് ചിത്രത്തിലെ നായിക. ഗൗതമി നായരും ഷബീർ കല്ലറക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് സഭ, നന്ദു, സിറാജ് (ആർഡിഎക്സ് ഫെയിം), ജയക്കുറുപ്പ്, ആഭാ എം റാഫേൽ, ഫൗസിയ മറിയം ആൻ്റണി എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം- ദീപക് ഡി മേനോൻ, ജിതിൻ സ്റ്റാൻസിലോസ്, ചിത്രസംയോജനം- ശ്രീജിത് സാരംഗ്, സംഗീതം- സാം സി എസ്സ്, ഗാനരചന- വിനായക് ശശികുമാർ, കലാസംവിധാനം- വിനോദ് രവീന്ദ്രൻ, മനു ജഗദ്, മേക്കപ്പ്- അമൽ ചന്ദ്ര, വസ്ത്രാലങ്കാരം- നിസ്സാർ റഹ്മത്ത് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.